Breaking News

കോവിഷീല്‍ഡ് വാക്‌സിന്റെ വില നിശ്ചയിച്ച് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ വില നിശ്ചയിച്ച് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്ക് വാക്‌സിന്‍ നല്‍കുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍നിന്ന് 600 രൂപയാണ് ഈടാക്കുക. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനാവാല വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കന്‍ വാക്‌സിനുകള്‍ക്ക് 1500 രൂപയാണെന്നും റഷ്യന്‍, ചൈനീസ് നിര്‍മ്മിത വാക്‌സിനുകള്‍ക്ക് 750 രൂപയാണെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്ക് തന്നെ തുടര്‍ന്നും വാക്‌സിന്‍ നല്‍കും. പുതുക്കിയ വാക്‌സിന്‍ നയമനുസരിച്ച് ഉല്‍പാദനത്തിന്റെ 50 ശതമാനം കേന്ദ്ര സര്‍ക്കാരിനും 50 ശതമാനം സംസ്ഥാന-സ്വകാര്യ മേഖലയ്ക്കും ആയിരിക്കും നല്‍കുക. സ്വകാര്യ ആശുപത്രികള്‍ വാക്സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാക്സിന്‍ വാങ്ങി ജനങ്ങളിലെത്തിക്കുമ്പോള്‍ വില ഏതുവരെ പോകും എന്ന കാര്യത്തിലാണ് ആശങ്കയുള്ളത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *