
ആറ്റിങ്ങൽ: നഗരസഭയുടെ ആദ്യ ചെയർമാനും ആറ്റിങ്ങലിന്റെ ആദ്യ എം.എൽ.എയുമായിരുന്ന ആർ. പ്രകാശത്തിന്റെ മൂത്തമകൾ സിന്ധു പ്രകാശം (70) അന്തരിച്ചു. ഇന്ന് പുലർച്ചെ 4.28ന് തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് പാരിപ്പള്ളിയിലെ കുടുംബവീട്ടുവളപ്പിൽ നടക്കും.സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

ആറ്റിങ്ങലിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക സ്ഥാനമേറ്റിരുന്ന ആർ. പ്രകാശത്തിന്റെ കുടുംബാംഗമായ സിന്ധു പ്രകാശം പൊതുപ്രവർത്തന-സാമൂഹിക രംഗങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. മുൻമന്ത്രി നീലലോഹിതദാസിന്റെ ഭാര്യയും മുൻ എം.എൽ.എയുമായ ജമീല പ്രകാശത്തിന്റെ സഹോദരിയാണ്.

വാർത്ത അറിഞ്ഞതോടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തകർ പാരിപ്പള്ളിയിലെ വസതിയിലെത്തി അന്തിമാഞ്ജലി അർപ്പിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …