
ആറ്റിങ്ങൽ: വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പാ നിയമപ്രകാരം ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ കൊടുമൺ സ്വദേശിയായ ആകാശ്(26) @ കൊച്ചൻ ആണ് പിടിയിലായത്.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ആകാശ്, നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വധശ്രമക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ജുവനപുഡി മഹേഷ് ഐ.പി.എസ്. ൻ്റെ നിർദേശാനുസരണം പ്രതിയെ കാപ്പാ നിയമപ്രകാരം തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിട്ടിരുന്നു.

ആറ്റിങ്ങൽ ഡി.വൈ.എസ്.പി സന്തോഷ് കുമാർ ജിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ്.എച്ച്.ഒ അനുരാജ് എം.എച്ച്., എസ്.ഐ ഷാൻ, എസ്.ഐ സിതാരമോഹൻ, എ.എസ്.ഐ ശരത്കുമാർ, ജി.എസ്.സി.പി.ഒ നിതിൻ, ജി.എസ്.സി.പി.ഒ പ്രശാന്ത് എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

വധശ്രമം, പിടിച്ചുപറി, മോഷണം തുടങ്ങിയ കേസുകൾ ഉൾപ്പെടെ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ മാത്രം 15ഓളം കേസുകളിൽ പ്രതിയാണ് ആകാശ്. ഇയാളെ മുൻപ് മൂന്ന് തവണ കാപ്പാ നിയമപ്രകാരം തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …