
കിഴക്കനേല: പാരിപ്പള്ളി കുളമട കിഴക്കനേല സമന്വയ പാലിയേറ്റീവ് കെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സൗജന്യ പഠനോപകരണ വിതരണ പരിപാടി സിനിമ-സീരിയൽ താരം സോന നായർ ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി നൂറോളം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു. സമന്വയ സെക്രട്ടറി അനിൽ തടാലിൽ സ്വാഗതം പറഞ്ഞു. നവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.ജെ. ജിഹാദ് അധ്യക്ഷത വഹിച്ചു.ട്രിനിറ്റോസ് എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ഡോ. ദീപു ദേവസൂര്യയെ സമന്വയയുടെ മുഖ്യരക്ഷാധികാരി ഡോ. സുധാകരൻ ആദരിച്ചു.

പള്ളിക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ ബിജുലാൽ, നവായിക്കുളം പഞ്ചായത്ത് അംഗം ഷെറിൻ എ, സമന്വയ രക്ഷാധികാരി ഡോ. രാമചന്ദ്രൻ നായർ, ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് മാനേജർ എസ്. ഷാജി, പഞ്ചായത്ത് അംഗങ്ങളായ റീന ഫസൽ, റീന മംഗലത്ത്, ടി. സുഭദ്രാമ്മ എന്നിവർ ആശംസകൾ നേർന്നു.സമന്വയ ജനറൽ മാനേജർ ഷെറിൻ വി.എസ് നന്ദി രേഖപ്പെടുത്തി.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …