Breaking News

ബി.ജെ.പിയുമായി ചര്‍ച്ച; വിചിത്ര ന്യായീകരണവുമായി ശരദ് പവാര്‍

മുംബൈ: ബി.ജെ.പിയുമായി സഖ്യരൂപീകരണ ചര്‍ച്ചകള്‍ നടത്തിയ ചര്‍ച്ചകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് വിചിത്ര ന്യായീകരണവുമായി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. 2019-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പിയുമായി സഖ്യരൂപീകരണ ചര്‍ച്ചകള്‍ നടത്തിയിരുന്നെന്ന് സമ്മതിച്ച ശരദ് പവാര്‍ ബി.ജെ.പി. അധികാരത്തിനായി ആരുമായും കൂട്ടുകൂടുമെന്ന് തുറന്നുകാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ചര്‍ച്ചകളെന്നാണ് വിശദീകരിച്ചത്.

2019-ല്‍ സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ എന്‍.സി.പി. സഹായിച്ചുവെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡനാവിസ് വെളിപ്പെടുത്തിയതോടെയാണ് ശരദ് പവാര്‍ വിശദീകരണവുമായി രംഗത്തുവന്നത്. ഫട്‌നാവിസിന്റെ വെളിപ്പെടുത്തല്‍ 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിക്ക് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ മറുപടി.

ഉപമുഖ്യമന്ത്രി രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നതിന് പകരം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും പവാര്‍ അഭിപ്രായപ്പെട്ടു. ‘സംസ്ഥാനത്തുടനീളം ഒരുപാട് പെണ്‍കുട്ടികളേയും സ്ത്രീകളേയും കാണാതായിട്ടുണ്ട്. രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നതിന് പകരം സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ അദ്ദേഹം ശ്രദ്ധകേന്ദ്രീകരിക്കണം’-പവാര്‍ ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *