Breaking News

ഷാലുവിന്റെ കൊലപാതകം: സിപിഐ എം പ്രതിഷേധിച്ചു

വർക്കല: ചെമ്മരുതി ചാവടിമുക്ക് സ്വദേശിനി ഷാലുവിന്റെ കൊലപാതകത്തിൽ സിപിഐ എം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐ എം വർക്കല ഏരിയ സെക്രട്ടറി എം കെ യൂസഫ് ഉദ്ഘാടനംചെയ്തു. ഇലകമൺ ലോക്കൽ സെക്രട്ടറി എം ഇക്ബാൽ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് രാജീവ്, കെ എം ലാജി, വി സത്യദേവൻ, ബി എസ് ജോസ്, ജില്ലാ പഞ്ചായത്തംഗം വി പ്രിയദർശിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സ്മിതാ സുന്ദരേശൻ, ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ്‌ പ്രിയങ്കാ ബിറിൽ തുടങ്ങിയവർ സംസാരിച്ചു. കെ ബി മോഹൻലാൽ സ്വാഗതവും ലോക്കൽ സെക്രട്ടറി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
ചെമ്മരുതി ചാവടിമുക്ക് തൈപ്പൂയം വീട്ടിൽ ഷാലു (37) വിനെ മെയ്‌ രണ്ടിനാണ്‌ അയൽവാസിയും ബന്ധുവുമായ ചാവടിമുക്ക് വിളയിൽ വീട്ടിൽ അനിൽ കുമാർ (47) വെട്ടിക്കൊന്നത്‌. ഇയാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്‌.
ബിജെപി– ആർഎസ്‌എസ്‌ ഒത്താശയോടെയാണ്‌ ഇയാൾ കൊലപാതകം നടത്തിയതെന്ന്‌ ആരോപണമുയർന്നിട്ടുണ്ട്‌. ഷാലുവിന്റേത്‌ സിപിഐ എം അനുഭാവ കുടുംബമാണെന്ന് പറയപ്പെടുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *