Breaking News

വർക്കലയിൽ എട്ട് അംഗസംഘം രാത്രിയിൽ വീട് ആക്രമിച്ചു പെണ്കുട്ടിയെ കടത്തികൊണ്ടുപോയി

വർക്കല: അയിരൂർ ചാവടിമുക്ക് ന് സമീപം എട്ട് അംഗസംഘം രാത്രിയിൽ വീട് ആക്രമിച്ചു പെണ്കുട്ടിയെ കടത്തികൊണ്ടുപോയ പരാതിയിന്മേൽ അഞ്ച് പേർ അറസ്റ്റിലായി. നടയറ സ്വദേശികളായ റെമീസ്(24), അമീർഖാൻ (24) അഷീബ്‌ (23), ചാവടിമുക്ക് സ്വദേശി മുനീർ (24) , ചിറയിൻകീഴ് ശാർക്കര സ്വദേശി അജയകുമാർ (24) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പ്രതികൾക്കയുള്ള തിരച്ചിൽ തുടരുന്നു.

അയിരൂർ ഇടയിലാഴികം വീട്ടിൽ ഗോപകുമാറിന്റെ വീട്ടിൽ കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടിലെ പെണ്കുട്ടിയുമായി പ്രണയത്തിലാണെന്നും കുട്ടിയെ ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടാണ് റമീസും സംഘവും എത്തിയത്.

മാരകായുധങ്ങളുമായി ബൈക്കുകളിൽ എത്തിയ സംഘം വീടിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഗോപകുമാറിന്റെ വീടിന്റെ മുൻവശത്തെ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും മുറികളുടെ ജനൽപാളികളുടെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു. ബഹളം കേട്ട് എത്തിയ നാട്ടുകാരെ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും തുടർന്ന് വീടിന്റെ പിറകിലെ വാതിൽ ചവിട്ടി പൊളിച്ചു അകത്തു കയറിയ അക്രമിസംഘം തടയാൻ ശ്രമിച്ച പെണ്കുട്ടിയുടെ അച്ഛനെയും അമ്മയെയും ക്രൂരമായി മർദ്ധിക്കുകയും പെണ്കുട്ടിയെ ഇറക്കികൊണ്ടു പോവുകയും ആയിരുന്നു. നാട്ടുകാർ വിവരം അയിരൂർ പോലീസിൽ അറിയിച്ചെങ്കിലും പെണ്കുട്ടിമായി അക്രമി സംഘം കടന്ന് കളയുകയായിരുന്നു. തുടർന്ന് വീട്ടുകാരിൽ നിന്നും വിവരം ശേഖരിക്കുമ്പോൾ ആണ് പെണ്കുട്ടി യുവാവുമായി പ്രണയത്തിൽ ആയിരുന്നു എന്നും കുട്ടിക്ക് 18 വയസ്സ് തികഞ്ഞതെ ഉള്ളൂ എന്നുമുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. തുടർന്ന് റെമീസ് നെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും കൂടെ ഉണ്ടായിരുന്ന 7 പേരെ ഉൾപ്പെടെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. റെമീസ് ന് ഒപ്പം സ്റ്റേഷനിൽ എത്തിയ പെണ്കുട്ടിയെ സ്വീകരിക്കുകവാൻ രണ്ട് വീട്ടുകാരും തയ്യാറാവാത്തത് കൊണ്ട് പെണ്കുട്ടിയെ തിരുവനന്തപുരം മഹിളാ മന്ദിരത്തിലേക്ക് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *