
വർക്കല : വെന്നികൊട് പള്ളി പെരുന്നാളിന് നൃത്ത പരിപാടിക്കിട യിൽ ഉണ്ടായ തർക്കത്തെ തുടർന്നു വാക്കേറ്റമുണ്ടാവുകയും ഒടുവിൽ കത്തിക്കുത്തിൽ കലാശിക്കുകയും ചെയ്തു. യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ വലയന്റെകുഴി പുത്തൻവീട്ടിൽ ചന്ദ്രബാബുവിന്റെ മകൻ അമ്പാടി എന്ന് വിളിക്കുന്ന ശരത് ( 22 ) ആണ് അറസ്റ്റിലായത്. വെന്നിക്കോട് മൗണ്ട് കാർമൽ പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന നൃത്ത പരിപാടിക്കൊപ്പം പ്രദേശവാസിയായ നിഹാലും കൂട്ടുകാരും ഡാൻസ് കളിക്കുകയും, ഇതിനെ ചോദ്യം ചെയ്തുണ്ടായ തർക്കത്തെ തുടർന്ന് നടന്ന അടിപിടിയിൽ ആണ് ശരത് നിഹാലിനെ കുത്തിയത്. നിഹാലിനു കയ്യിലും, കാലിലും, മുതുകിലും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് വർക്കല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ചുതെങ്ങ് കടയ്ക്കാവൂർ , പാരിപ്പള്ളി സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ശരത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …