Breaking News

ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ തീര്‍പ്പാക്കി

കൊച്ചി: ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിലെടുത്ത കേസില്‍ സംവിധായകന്‍ രഞ്ജിത് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. തനിക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കുന്ന വകുപ്പാണെന്നും ആയതിനാല്‍ അറസ്റ്റ് നടപടികള്‍ തടയണമെന്നുമാണ് രഞ്ജിത്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. കേസ് പരിഗണിച്ചപ്പോള്‍ ഇക്കാര്യം പ്രോസിക്യൂഷനും അംഗീകരിച്ചു. ഇതോടെയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ഹര്‍ജി തീര്‍പ്പാക്കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന ഐ.പി.സിയിലെ 353-ാം വകുപ്പാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവം നടന്നത് 2009-ലാണെന്നും അന്ന് ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് ജാമ്യം ലഭിക്കാവുന്ന വകുപ്പാണെന്നും ജാമ്യഹര്‍ജിയില്‍ രഞ്ജിത് ചൂണ്ടിക്കാട്ടി. പിന്നീട് 2013ലാണ് ഇത് ജാമ്യമില്ലാ വകുപ്പായി മാറുന്നത്. തുടര്‍ന്നാണ് പ്രോസിക്യൂഷന്റെ ഭാഗം കൂടി കേട്ട ശേഷം കോടതി ഇതില്‍ തീര്‍പ്പുണ്ടാക്കിയത്. നേരത്തേ എറണാകുളം സെഷന്‍സ് കോടതി നടന്‍ മണിയന്‍പിള്ള രാജുവിന്റെ ഹര്‍ജിയും തീര്‍പ്പാക്കിയത് ഇങ്ങനെയാണ്. താന്‍ നിരപരാധിയാണെന്നും കേസില്‍ തന്നെ ഉള്‍പ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണന്നും രഞ്ജിത് പരാതിയില്‍ ആരോപിച്ചിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *