

തിരുവനന്തപുരം: വീട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന രീതിയില്‍ തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണം വ്യാജമെന്ന് നടി റിമ കല്ലിങ്കല്‍. ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റിമ കല്ലിങ്കല്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. മദ്രാസ് ഹൈക്കോടതി വിശ്വാസ്യതയില്ലാത്ത ആളെന്ന് വിലയിരുത്തിയ വ്യക്തിയാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. അവരുടെ യൂട്യൂബില്‍ അവര്‍ പോസ്റ്റ് ചെയ്ത 30 മിനിറ്റ് വീഡിയോയില്‍ തന്നെ കുറിച്ച് പറഞ്ഞ ഒരു മിനിറ്റ് ഭാഗമാണ് മലയാളത്തില്‍ പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതെന്നും റിമ കല്ലിങ്കല്‍ കുറ്റപ്പെടുത്തി.




തനിക്കെതിരെ ആരോപണം ഉന്നയിച്ച വ്യക്തി അതേ വീഡിയോയില്‍ പിണറായി വിജയനും മോഹന്‍ലാലും മമ്മൂട്ടിയും ഫഹദ് ഫാസിലിന്റെ കരിയര്‍ തകര്‍ക്കാനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയതെന്ന് അവര്‍ വീഡിയോയില്‍ ആരോപിക്കുന്നുണ്ട്. എന്നാലത് വാര്‍ത്തയാക്കിയില്ല. ഇതിന് പിന്നില്‍ പവര്‍ ഗ്രൂപ്പുണ്ടോയെന്ന് അടക്കമുള്ള കാര്യങ്ങള്‍ മലയാളികള്‍ ചിന്തിക്കട്ടേയെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ ഇനി പ്രതീക്ഷ കോടതിയിലാണെ് പറഞ്ഞ അവര്‍ മുഖ്യമന്ത്രിയെ വീണ്ടും കണ്ട് നിലപാടുകള്‍ ശക്തമായി ഉന്നയിക്കുമെന്നും പറഞ്ഞു. ഇനി ഇത് ആവര്‍ത്തിക്കില്ല എന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടാകണമെന്നും റിമ കല്ലിങ്കല്‍ ആവശ്യപ്പെട്ടു.



