Breaking News

ഇവരെ സൂക്ഷിക്കുക! ആറ്റിങ്ങല്‍ പോലീസിന്റെ മുന്നറിയിപ്പ്!

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് യാത്രക്കാരുടെ പേഴ്‌സ്, മൊബൈല്‍ ഫോണ്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ മോഷ്ടിക്കുന്ന സ്ത്രീയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ആറ്റിങ്ങല്‍ പോലീസ്. ഉദ്ദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന, തടിച്ച ശരീര പ്രക്യതവും ചുരിദാറും, കണ്ണടയും, മാസ്‌ക് ധരിച്ച സ്ത്രീയെന്ന വിവരങ്ങളല്ലാതെ ഇവരെ കുറിച്ച് വ്യക്തമായ സൂചനകളൊന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. തിരക്കുള്ള ബസില്‍ യാത്ര ചെയ്ത് സഹയാത്രികരുടെ പക്കല്‍നിന്നും വിലപിടിപ്പുള്ള വസ്തുവകകള്‍ മോഷ്ടിക്കുകയെന്നതാണ് ഇവരുടെ മോഷണ രീതി. കൊല്ലം-തിരുവനന്തപുരം റൂട്ടിലുള്ള ബസുകളിലാണ് ഇവര്‍ കൂടുതലായി യാത്ര ചെയ്യുന്നതെന്നും പോലീസ് പറയുന്നു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയോ 9497987015, 9497 980145, 9497960992 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ വേണമെന്ന് ആറ്റിങ്ങല്‍ പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *