Breaking News

വര്‍ക്കലയില്‍ 14 കാരിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍

പ്രതി സന്തോഷ്‌

വര്‍ക്കല: വര്‍ക്കലയില്‍ പതിനാല് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. വര്‍ക്കല വെന്നികൊട് പുതുവല്‍വീട്ടില്‍ സന്തോഷി(36)നെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വൈകുന്നേരം 7 മണിയോടുകൂടി പെണ്‍കുട്ടി തന്റെ വീട്ടില്‍ നിന്നും തൊട്ടടുത്തുള്ള അമ്മൂമ്മയുടെ വീട്ടില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ എതിരെ വരികയായിരുന്ന പ്രതി അതിക്രമിച്ച് കടന്നുപിടിക്കുകയായിരുന്നു.

നിലവിളിച്ചുകൊണ്ട് കുതറിമാറി ഓടിയ പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. അപ്പോഴേക്കും പെണ്‍കുട്ടിയുടെ നിലവിളി കേട്ട് സമീപവാസികളും സംഭവസ്ഥലത്തേക്ക് ഓടിയെത്തി. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ നടന്നുപോയ പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. നാട്ടുകാരോട് തട്ടിക്കയറിയ പ്രതിയെ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 10 മണിയോടുകൂടി പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനക്കു ശേഷം ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *