Breaking News

കോവിഡ് പ്രതിസന്ധി മറികടക്കാൻ ജനങ്ങൾക്കൊപ്പം സേവാഭാരതി ചെമ്മരുതി യൂണിറ്റ്

വർക്കല: കോവിഡ് പ്രതിസന്ധി മറികടക്കാൻ ജനങ്ങൾക്കൊപ്പം സേവാഭാരതി ചെമ്മരുതി യൂണിറ്റ്. പഞ്ചായത്തിലെ 19 വാർഡുകളിലും സേവാഭാരതിയുടെ നേതൃത്വത്തിൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് പ്രഭാതഭക്ഷണം വീടുകളിൽ എത്തിക്കുന്നു. പ്രായമായി ഒറ്റയ്ക്ക് താമസിക്കുന്ന അമ്മമാർക്കുള്ള പ്രഭാതഭക്ഷണവും സേവാഭാരതി വീടുകളിൽ എത്തിക്കുന്നു. മെയ് 19 തീയതി ആരംഭിച്ച സേവാഭാരതിയുടെ കമ്മ്യൂണിറ്റി കിച്ചൻ വഴിയാണ് പ്രഭാതഭക്ഷണം വിതരണം നടത്തുന്നത്. ശരാശരി 350-ഓളം പേർക്ക് സേവാഭാരതി ഭക്ഷണം എത്തിക്കുന്നുണ്ട്. നാൽപതോളം വരുന്ന സേവാഭാരതി പ്രവർത്തകരുടെ അശ്രാന്തപരിശ്രമമാണ് കോവിഡ് കാലത്തെ ഈ സഹായ പദ്ധതികൾക്ക് പിന്നിലുള്ളത്. വെളുപ്പിന് രണ്ടു മണിയോടെ പാചകം ആരംഭിക്കും. അഞ്ച് മണിയോടെ ഭക്ഷണം പാക്കിങ് ജോലികൾ തുടങ്ങും. ഏഴുമണിയോടെ സേവാഭാരതിയുടെ സന്നദ്ധപ്രവർത്തകർ വീടുകളിൽ ഭക്ഷണം വിതരണം ചെയ്തു തുടങ്ങും.
പ്രഭാത ഭക്ഷണം മാത്രമല്ല ക്വാറന്റീനിൽ കഴിയുന്നവർക്ക് ആശുപത്രി സേവനവും മരുന്നുകളും എത്തിക്കാനും സേവാഭാരതി സന്നദ്ധപ്രവർത്തകർ ജനങ്ങൾക്കൊപ്പമുണ്ട്.ക്വാറന്റീനിൽ കഴിയുന്നവർക്ക് ആവശ്യമായ പലവ്യഞ്ജനങ്ങളും പച്ചക്കറികളും വീടുകളിൽ എത്തിക്കുന്നുണ്ട്. ഇത്തരം ആവശ്യങ്ങൾക്കായിസേവാഭാരതി ചെമ്മരുതി യൂണിറ്റിന്റെ വാഹനവും സേവന രംഗത്തുണ്ട്. പൊതുജനങ്ങളുടെ പങ്കാളിത്തവും സേവാഭാരതിക്കൊപ്പമുണ്ട്.

കമ്മ്യൂണിറ്റി കിച്ചണിൽ ആഹാരം തയ്യാറാക്കുന്ന പ്രവർത്തകർ

Related posts

Leave a Reply

Your email address will not be published. Required fields are marked *