Breaking News

കോവിഡ് മുക്തരായ വൃദ്ധദമ്പതികൾക്ക് കൈത്താങ്ങായി ഡി. വൈ. എഫ്. ഐ പ്രവർത്തകർ

വർക്കല: കോവിഡ് മുക്തരായ വൃദ്ധദമ്പതികൾക്ക് കൈത്താങ്ങായി ഡി. വൈ.എഫ്.ഐ പ്രവർത്തകർ. കോവിഡ് പോസിറ്റീവ് ആയി വീട്ടിൽ ക്വാറന്റീനിൽ ഇരിക്കുന്ന വൃദ്ധദമ്പതികൾക്ക് നേരെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ സഹായഹസ്തം നീണ്ടത്. കോവിഡ് പോസിറ്റിവ് ആയി രണ്ടാഴ്ചയോളം വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയുകയായിരുന്നു ഇവർ. വീടിനു പുറത്തേക്ക് ഇറങ്ങിയ ഇവർ കണ്ടത് ആകെ വൃത്തികേടായി കിടക്കുന്ന മുറ്റവും പരിസരവും ആണ്. കഴിഞ്ഞ ആഴ്ചയിലെ ശക്തമായ കാറ്റും മഴയും കാരണം വളരെയേറെ ചപ്പും ചവറും ഒടിഞ്ഞുവീണ മരച്ചില്ലകളും ഒക്കെയായി വൃത്തിഹീനം ആയിരുന്നു ഇവരുടെ മുറ്റവും പരിസരവും. ഇതൊക്കെയൊന്ന് വൃത്തിയാക്കാനായി ജോലിക്കാരെ അന്വേഷിച്ചെങ്കിലും കൊവിഡ് പോസിറ്റീവ് ആയവർ ക്വാറന്റീനിൽ കഴിഞ്ഞ വീടായതിനാൽ ആരും ജോലിക്ക് വരാൻ തയ്യാറായില്ല. അങ്ങനെയാണ് ഈ വൃദ്ധദമ്പതികൾ ഡി.വൈ.എഫ്.ഐയുമായി ബന്ധപ്പെട്ടത്. സംഭവമറിഞ്ഞ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നിറഞ്ഞ മനസ്സോടെ ആ ജോലി ഏറ്റെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് തുടങ്ങിയ ശുചീകരണ പ്രവർത്തി 5 മണിയോടെ പൂർത്തിയാക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചാരിതാർത്ഥ്യത്തോടെ മടങ്ങി. ഡി.വൈ.എഫ്.ഐ – എസ്.എൻ.കോളേജ് യൂണിറ്റ് പ്രസിഡന്റ് വിഷ്ണു ചിത്രൻ,പുന്നകൂട്ടം യൂണിറ്റ് സെക്രട്ടറി സുനിൽ, ബ്രാഞ്ച് അംഗങ്ങളായ സുജിത്ത്, അജി എന്നിവരാണ് ശുചീകരണ പ്രവർത്തിയിൽ പങ്കെടുത്തത്.

വീട് പരിസരവും വൃത്തിയാക്കിയതിനു ശേഷം പ്രവർത്തകർ

Related posts

Leave a Reply

Your email address will not be published. Required fields are marked *