Breaking News

സ്‌കൂൾ പ്രിൻസിപ്പൽ അന്തരിച്ചു

വർക്കല: ശിവഗിരി ശാരദ ഗിരി സ്‌കൂളിന് സമീപം രശ്മിയിൽ പരേതനായ ദിവാകരന്റെയും,രേണുകയുടെയും മകൻ ഹിലാൽ ഡി (56) അന്തരിച്ചു . ആറു മാസക്കാലമായി ആരോഗ്യപ്രശ്നങ്ങൾ കാരണം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് വെളുപ്പിന് ഒരു മണിയോടെയായിരുന്നു അന്ത്യം . തിരുവനന്തപുരം കൊർഡോവ പബ്ലിക് സ്കൂൾ പ്രിൻസിപ്പാളായി ജോലിനോക്കുകയായിരുന്നു അദ്ദേഹം. 2018 -20 കാലഘട്ടത്തിൽ വർക്കല പാരഡൈസ് പബ്ലിക് സ്കൂളിലും പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ സിന്ധു, മകൻ :സൗരവ്. 30 ന് രാവിലെ 8 മണിക്ക് സഞ്ചയനം.

Related posts

Leave a Reply

Your email address will not be published. Required fields are marked *