Breaking News

ആറ്റിങ്ങലിൽ നാളെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സൗജന്യ കൊവിഡ് പരിശോധന ക്യാമ്പ്

ആറ്റിങ്ങൽ: നഗരസഭയും ജില്ലാ ആരോഗ്യ വിഭാഗവും വലിയകുന്ന് താലൂക്കാശുപത്രിയും സംയുക്തമായി സെന്റിനിയൽ സർവ്വെ സംഘടിപ്പിക്കുന്നു. പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് പരിശോധനക്ക് വിധേയരാക്കുന്നത്. ഡയറ്റ് സ്കൂളിൽ നാളെ രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന പരിശോധനാ ക്യാമ്പിൽ 100 ആർ.റ്റി.പി.സി.ആർ ടെസ്റ്റും 50 ആന്റിജൻ ടെസ്റ്റുമാണ് നടത്തുന്നത്.

വ്യാപകമായ രീതിയിൽ ടെസ്റ്റുകൾ നടത്തിയാൽ മാത്രമെ ടി.പി.ആർ നിരക്ക് കുറക്കുന്നതിനും, നഗരത്തിലെ രോഗവ്യാപനതോത് അളക്കാനും സാധ്യമാകു. നിലവിൽ സി കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുന്ന പട്ടണത്തിൽ രോഗലക്ഷണം ഉള്ളവരോ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരോ മാത്രമാണ് പരിശോധനക്ക് വിധേയരാവുന്നത്. അതിനാൽ ടെസ്റ്റ് ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും രോഗികളായി മാറുന്നു. ഇങ്ങനെ പരിശോധനയുടെ എണ്ണം കുറയുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർദ്ധിക്കും.
ഇത്തരം സാഹചര്യം നിലനിൽക്കുമ്പോൾ ചിലപ്പോൾ പട്ടണം ഡി കാറ്റഗറിയിൽ ഉൾപ്പെടുകയും സമ്പൂർണ്ണ അടച്ചുപൂട്ടലിന് ഭരണകൂടം നിർബന്ധിതമാവുകയും ചെയ്യും. ഇത് നഗരത്തിന്റെ സാമ്പത്തിക മേഖലെയും പൊതുജീവിതത്തെയും വലിയൊരളവിൽ പ്രതികൂലമായി ബാധിക്കും. അതിനാൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ നാളെ സംഘടിപ്പിക്കുന്ന പരിശോധനാ ക്യാമ്പിൽ പട്ടണത്തിലെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ കർശനമായും പങ്കെടുക്കണമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *