Breaking News

അദ്ധ്യാപികയ്ക്ക് വീട് വച്ചു നൽകികൊണ്ട് സ്‌കൂൾ വാർഷികാഘോഷം

വർക്കല: ഇടവ ജവഹർ പബ്ലിക് സ്കൂളിലെ 28 മത് വാർഷികാഘോഷവും കലാസാംസ്കാരിക പരിപാടികളും ജനുവരി 18 ന് സ്കൂൾ അങ്കണത്തിൽ നടക്കും.

സ്ക്കൂൾ മാനേജർ ഫാദർ മാത്യൂസ് ചക്കാലക്കൽ അധ്യക്ഷനാകുന്ന ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഗിരിജ കുമാരി സ്വാഗതം ആശംസിക്കും. പ്രിൻസിപ്പൽ ഫാദർ ജോഷി മായമ്പറമ്പിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. CMI സഭയുടെ വികാരി ജനറലും ജനറൽ കൗൺസിലറുമായ ഡോക്ടർ ജോസ് താമരശ്ശേരി സ്കൂൾ വാർഷികാഘോഷ സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്നുള്ള കലാസാംസ്കാരിക മേളയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ കെ ജി മാർക്കോസ് നിർവഹിക്കും.

പരിപാടികളുടെ ഭാഗമായി ആയിരത്തിലധികം കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാ സാംസ്കാരിക പരിപാടികൾ കാഴ്ചയ്ക്ക് ദൃശ്യ വിസ്മയമൊരുക്കും. വൈവിധ്യമാർന്ന രുചികൂട്ടുകൾ നിറഞ്ഞ ഭക്ഷ്യമേളയും സംഘാടനത്തിലുണ്ട്. 1976 നഴ്സറി സ്കൂളായി സ്ഥാപിതമായ ഇടവ ജവഹർ പബ്ലിക് സ്കൂൾ 1997 ൽ CMI സഭ എടുക്കുകയും ഹയർ സെക്കൻഡറി തലം വരെ ഉയർത്തുകയും ചെയ്തു . രണ്ടായിരത്തി മുന്നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ അധ്യാപകരും അനധ്യാപകരും ആയി 200ലധികം ജീവനക്കാരും പ്രവർത്തിക്കുന്നു. ജീവിതസാഹചര്യങ്ങൾ മോശമായതും സ്വന്തമായി വീടില്ലാത്തതു മായ അദ്ധ്യാപികയ്ക്കു വീട് വച്ചു നൽകുകയും വാർഷികാഘോഷ ചടങ്ങിൽ വച്ചു അതിന്റെ താക്കോൽ കൈമാറുമെന്നും വാർത്താ സമ്മേളനത്തിൽ സ്‌കൂൾ അധികൃതർ പറഞ്ഞു.

സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ ജോഷി മായമ്പറമ്പിൽ , വൈസ് പ്രിൻസിപ്പൽ ഗിരിജ കുമാരി, പ്രോഗ്രാം കോ ഓർഡിനേറ്റർ അശ്വതി , ഓഫിസ് ഇൻ- ചാർജ് ബൈജു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *