Breaking News

കലയിലും ജീവിതത്തിലും മഹാ വ്യക്തിത്വമായിരുന്നു പ്രേംനസീർ :മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ചിറയിൻകീഴ് ( മുടപുരം) :കലയിലും ജിവിതത്തിലും കാരുണ്യം നിറഞ്ഞ സ്നേഹ സ്പർശിയായ ജീവിതമായിരുന്നു അനശ്വര കലാകാരൻ പ്രേംനസീറിന്റേതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുസ്മരിച്ചു.ചിറയിൻകീഴ് കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഓർമ്മിക്കാൻ, ഓമനിക്കാൻ എന്ന പേരിൽ സംഘടിപ്പിച്ച പ്രേംനസീർ അനുസ്മരണം സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . നിത്യഹരിത നായകൻ പ്രേം നസീറിന്റെ 36 -)0 ചരമ വാർഷിക ദിനമായിരുന്നു ഇന്നലെ . സമ്മേളനത്തിൽ വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ ഷമീർ ഭരതന്നൂർ അവാർഡുകൾ വിതരണം ചെയ്‌തു . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം,ചലച്ചിത്രതാരം അരിസ്റ്റോ സുരേഷ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, പഞ്ചായത്ത് മെമ്പർ ആർ.മനോന്മണി, പി.ടി.എ പ്രസിഡന്റ് സബീന ബീവി, കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻനായർ,പി.ടി.എ വൈസ് പ്രസിഡന്റ് അനസ്.എസ്,സംഘാടകസമിതി കൺവീനർ ഷെരീഫ് പനയത്തറ,സംഘാടകസമിതി ചെയർമാൻ ബി.എസ്.സജിതൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ മാർജി റിപ്പോർട്ട് അവതരിപ്പിച്ചു.കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത സ്വാഗതവും രഹ്ന നന്ദിയും പറഞ്ഞു.പ്രേംനസീറിനു ആദരസൂചകമായി വിവിധ കലാപരിപാടികൾ വിദ്യാത്ഥികൾ അവതരിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *