Breaking News

പട്ടികജാതി മോർച്ച ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തി.

വർക്കല: ബിജെപി പട്ടികജാതി മോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർക്കല ഡി.വൈ.എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി . പട്ടികജാതി-വർഗ കേസുകൾ പോലീസ് അട്ടിമറിക്കുന്നു എന്ന് ആരോപിച്ചായിരുന്നു മാർച്ച് സംഘടിപ്പിച്ചത് . വർക്കല മുനിസിപ്പൽ പാർക്കിന് സമീപം വച്ച് പോലീസ് റോഡിനു കുറുകെ കയർ കെട്ടി സമരക്കാരെ തടഞ്ഞു. പ്രതിഷേധ മാർച്ചിന് സമാപനസമ്മേളനത്തിൽ പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷ് അധ്യക്ഷനായിരുന്നു . പട്ടികജാതി മോർച്ച ജില്ലാസെക്രട്ടറി ശ്രീനിവാസൻ സ്വാഗതം പറഞ്ഞ ചടങ്ങിന്റെ ഉദ്ഘാടനം ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷ പ്രൊഫസർ വി.ടി രമ നിർവഹിച്ചു.ബിജെപിയുടെ വർക്കല മണ്ഡലം പ്രസിഡണ്ട് സജി പി.മുല്ലനെല്ലൂർ,പട്ടികജാതി മോർച്ചയുടെ വൈസ് പ്രസിഡണ്ട് ബൈജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പട്ടികജാതി മോർച്ചയുടെ വർക്കല മണ്ഡലം പ്രസിഡണ്ട് സുരേഷ് കൃതജ്ഞത പറഞ്ഞു . വർക്കല നഗരസഭ കൗൺസിലർമാർ ഉൾപ്പെടെ നിരവധി ബിജെപി നേതാക്കൾ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *