Breaking News

വർക്കലയിൽ സ്വകാര്യ ചാരിറ്റി ഹോമിന്റ്റെ പ്രവർത്തനം അധികൃതർ നിർത്തി വയ്പ്പിച്ചു

വർക്കല: സാമൂഹ്യക്ഷേമ വകുപ്പിന്റ കീഴിലുള്ള ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അനുമതിയോ ലൈസൻസോ ഇല്ലാതെ വർക്കലയിൽ പ്രവർത്തിച്ചുവന്ന ഗോവർധനം ചാരിറ്റി ഹോമിലെ 63 അന്തേവാസികളിൽ 16 പേരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചു. സാമൂഹ്യക്ഷേമ വകുപ്പ് ജില്ലാ ഓഫീസറുടെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്. വ്യാഴാഴ്ച രാവിലെ ജില്ലാ സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ ഗോവർദ്ധനം ചാരിറ്റി ഹോമിലെത്തിയാണ് ബന്ധുക്കളാരും ഇല്ലാത്തതും, കൃത്യമായ മേൽവിലാസം ഇല്ലാത്തവരുമായ പതിനാറുപേരെയാണ് ആദ്യപടിയായി മാറ്റിപ്പാർപ്പിച്ചത്.പതിനൊന്ന് പേരേ പുലയനാർകോട്ട സർക്കാർ അഗതിമന്ദിരത്തിലും, അഞ്ച് പേരെ പോത്തൻകോട് സർക്കാർ ഗ്രാൻഡ് നൽകിവരുന്ന കരുണാലയത്തിലേക്കും പുനരധിവസിപ്പിച്ചത്.അവശേഷിക്കുന്ന നാൽപ്പത്തിയേഴ് പേരുടെ മേൽവിലാസം കണ്ടെത്തി ബന്ധുക്കളെ ഏൽപ്പിക്കുവാനുള്ള നടപടികളും ആരംഭിച്ചതായി സാമൂഹ്യക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ ഷൈനി മോൾ പറഞ്ഞു. സ്ഥാപനത്തിനെതിരെ ജില്ലാകളക്ടർക്ക് ലഭിച്ച പരാതികളെ തുടർന്ന് സാമൂഹ്യക്ഷേമ വകുപ്പ് നടത്തിയ അന്വേഷണത്തിൽ അടിസ്ഥാന സൗകര്യം ഉൾപ്പെടെയുള്ള അപാകതകളും രജിസ്ട്രേഷന് ആവശ്യമായ മാനദണ്ഡങ്ങളും പാലിക്കപ്പെട്ടിട്ടില്ലെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് സാമൂഹ്യക്ഷേമ വകുപ്പ് അന്തേവാസികളെ സുരക്ഷിത സ്ഥലത്തേക്ക് പുനരധിവസിപ്പിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *