
വർക്കല :സി.പി.എം. വർക്കല ഏരിയ സമ്മേളനം നവംബർ 14 മുതൽ 22 വരെ വർക്കലയിൽ നടക്കുമെന്ന് സി.പി.എം നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ. വി. ജോയി എം.എൽ.എ, കൺവീനർ എസ്. രാജീവ്, ജില്ലാ കമ്മിറ്റി അംഗo എസ്. ഷാജഹാൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. രാമു, എന്നിവരാണ് വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചത്. 18ന് വൈകുന്നേരം 6 മണിക്ക് പതാക, കൊടിമരo, ബാനർ, ദീപശിഖ റാലികൾ വർക്കല മൈതാനിയിൽ എത്തിച്ചേരുo. 19ന് രാവിലെ 10.30ന് വർഷ മേഘ ഹാളിൽ( എസ്. കൃഷ്ണൻകുട്ടി നഗർ)നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാർ ഉദ്ഘാടനം ചെയ്യും. വി. ജോയി എം.എൽ.എ. അധ്യക്ഷത വഹിക്കും. നേതാക്കളായ വി. ശിവൻകുട്ടി, സി. ജയൻ ബാബു, ബി.പി.മുരളി,ആർ. രാമു, എസ് .ഷാജഹാൻ, ഒ.എസ്. അംബിക,എന്നിവർ പങ്കെടുക്കും. 22ന് വൈകുന്നേരം 5ന് നടയറ ജംഗ്ഷനിൽ (പനയറ രാധാകൃഷ്ണൻ നഗർ) നടക്കുന്ന പൊതു സമ്മേളനം കെ. ടി. ജലീൽ എം. എൽ.എ. ഉദ്ഘാടനം ചെയ്യും. നേതാക്കളായ ആർ. രാമു, വി. ജോയി എം.എൽ.എ,എസ്. ഷാജഹാൻ, ഒ.എസ്. അംബിക എം.എൽ.എ, സി.പി.എം. വർക്കല ഏരിയ സെക്രട്ടറി എസ്. രാജീവ് തുടങ്ങിയവർ പങ്കെടുക്കും. നാല് സെമിനാ റുകളാണ് സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്നത് . സ്ത്രീപക്ഷ കേരളം, സ്വാതന്ത്ര്യ സമരം, ചരിത്രവും വർത്തമാനവും, ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ഇടതുപക്ഷവും, മലബാർ കലാപം പുനർവായന എന്നീ വിഷയങ്ങളിൽ യഥാക്രമം സൂസൻ കോടി, പ്രൊഫ. വി.കാർത്തികേയൻ നായർ, ഡോ.എം.എ.സിദ്ദിഖ്,ഗ്രാൻഡ് മാസ്റ്റർ ജി. എസ്. പ്രദീപ്എന്നിവർ സെമിനാറുകളിൽ പ്രഭാഷണം നടത്തും. എം. കെ. യൂസഫ്. കെ.എം. ലാജി, വി. സത്യദേവൻ, അഡ്വ.ബി.എസ് .ജോസ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.


