Breaking News

സത്യജിത് റേ ഗോള്‍ഡന്‍ ആര്‍ക്‌ ഫിലിം അവാര്‍ഡ്: എന്‍ട്രികള്‍ ക്ഷണിക്കുന്നു

തിരുവനന്തപുരം: 2023-ലെ മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള സത്യജിത് റേ ഗോള്‍ഡന്‍ ആര്‍ക്ക് ഫിലിം അവാര്‍ഡിന് സത്യജിത് റേ ഫിലിം സൊസൈറ്റി എന്‍ട്രികള്‍ ക്ഷണിക്കുന്നു. കഥാചിത്രം, പരിസ്ഥിതി ചിത്രം, സോഷ്യല്‍ അവയര്‍നസ്സ് ചിത്രം, കുട്ടികളുടെ ചിത്രം, ഒ.ടി.ടി ചിത്രം, സിനിമയെ സംബന്ധിച്ചുള്ള പുസ്തകം, ലേഖനം, സിനിമാ കഥ, സിനിമയെ സംബന്ധിച്ച ഫോട്ടോ, പോസ്റ്റര്‍ എന്നിവ അവാര്‍ഡിനായി പരിഗണിക്കും. സത്യജിത് ഫിലിം സൊസൈറ്റിയുടെ അവാര്‍ഡിന് അയയ്ക്കാത്ത മുന്‍ വര്‍ഷങ്ങളിലെ ചിത്രങ്ങളെ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പടുത്തി അവാര്‍ഡിന് പരിഗണിക്കുന്നതാണ്. അപേക്ഷ ഫോറവും നിയമാവലിയും ലഭിക്കുന്നതിനായി എന്ന മെയില്‍ വഴിയോ +91 81390 56234,+91 95670 99468,+91 99951 30085 എന്ന നമ്പറിലേയ്‌ക്കോ ബന്ധപ്പെടുക.അപേക്ഷകള്‍ ലഭിക്കേണ്ട അവസാനം തീയതി: 25 മാര്‍ച്ച് 2024.

Related posts

Leave a Reply

Your email address will not be published. Required fields are marked *