Breaking News

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സേവനത്തിന് അപേക്ഷ ക്ഷണിച്ച് അയിരൂര്‍ പോലീസ്

വര്‍ക്കല: 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി ജോലി നോക്കുവാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ച് അയിരൂര്‍ പോലീസ്. റിട്ടയേര്‍ഡ് പോലീസ് ഓഫീസര്‍മാര്‍, വിമുക്ത സേനാംഗങ്ങള്‍, പാരാമിലിറ്ററി പോലീസ് ഉദ്യോഗസ്ഥര്‍, എന്‍.സി.സി/എസ്.പി.സി കേഡറ്റുകള്‍ എന്നിവരില്‍നിന്നാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. താല്‍പര്യമുള്ളവര്‍ 2 ദിവസത്തിനകം ബയോഡാറ്റ സഹിതം അയിരൂര്‍ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. ഏപ്രില്‍ 26 നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി രാജ്യമൊട്ടാകെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 4 നാണ് വോട്ടെണ്ണല്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *