Breaking News

സമരാഗ്‌നി പ്രക്ഷോഭയാത്ര: വര്‍ക്കലയില്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

വര്‍ക്കല: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംയുക്തമായി നയിക്കുന്ന സമരാഗ്‌നി പ്രക്ഷോഭയാത്രയുടെ ഭാഗമായി വര്‍ക്കലയില്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 11 മണിക്ക് അടൂര്‍ പ്രകാശ് എം പിയാണ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനോട് ചേര്‍ന്ന് സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. വര്‍ക്കല നിയോജകമണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ അഡ്വക്കേറ്റ് റിഹാസ്, അഡ്വക്കേറ്റ് ബി.ഷാലി, വര്‍ക്കല ഷിബു വര്‍ക്കല, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.എന്‍.റോയ്, നാവായിക്കുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനീഷ് കുമാര്‍, യു.ഡി.എഫ് ചെയര്‍മാന്‍ ബി.ധനപാലന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികള്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍, പോഷകസംഘടനകളുടെ ഭാരവാഹികള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ വിവിധ തലത്തിലുള്ള നേതാക്കള്‍ സംബന്ധിച്ചു. ഫെബ്രുവരി 27ന് വൈകിട്ട് 3 മണിക്ക് സമാരാഗ്നി പ്രക്ഷോഭയാത്ര ആറ്റിങ്ങലില്‍ എത്തിച്ചേരും.

Related posts

Leave a Reply

Your email address will not be published. Required fields are marked *