

കിളിമാനൂര്‍: കിളിമാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളിയെ പന്നി ആക്രമിച്ചു. നഗരൂര്‍ നെടുമ്പറമ്പ് എം.ആര്‍.ഭവനില്‍ റീന(50)യ്ക്കാണ് പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. റീനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. നെടുമ്പറമ്പ് കാളക്കുളത്തിനു സമീപത്ത് വച്ചാണ് പന്നി ആക്രമിച്ചത്. ജോലിക്കിടെ വെള്ളം കുടിക്കാന്‍ പോകുമ്പോള്‍ സമീപത്ത് ചാലില്‍ കിടന്ന പന്നി റീനയെ ആക്രമിക്കുകയായിരുന്നു. റീനയുടെ വയറ്റിലും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.




