Breaking News

ആറ്റിങ്ങലില്‍ ഓട്ടോറിക്ഷ കാറിന് പിന്നില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ഓട്ടോറിക്ഷ കാറിന് പിന്നില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മണ്ണൂര്‍ഭാഗം പട്ട്‌ള തിരുവാതിരയില്‍ മധു എന്ന ജയകുമാര്‍(66) ആണ് മരണപ്പെട്ടത്. രാവിലെ 10.15നായിരുന്നു അപകടം. ആറ്റിങ്ങല്‍ മൂന്നുമുക്ക് ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡ് ഭാഗത്തേക്ക് ജയകുമാര്‍ ഓടിച്ച് വന്ന ഓട്ടോറിക്ഷ ജ്യൂസ് സ്റ്റാന്‍ഡ് എന്ന ഹോട്ടലിനു സമീപത്തായി നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നില്‍ ഇടിച്ച് മറിയുകയായിരുന്നു. ഓട്ടോറിക്ഷയില്‍ കുടുങ്ങിയ ജയകുമാറിനെ വ്യാപാരികളും വഴിയാത്രക്കാരും ചേര്‍ന്ന് ആംബുലന്‍സില്‍ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ അവിടെ നിന്ന് തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിമാറ്റുകയായിരുന്നു. യാത്രാമധ്യേയാണ് ജയകുമാര്‍ മരണപ്പെട്ടത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സംസ്‌കരിക്കും. ജയകുമാര്‍ രണ്ടു മാസങ്ങള്‍ക്കു മുമ്പ് ആന്‍ജിയോപ്ലാസ്റ്റി ഓപ്പറേഷന്‍ കഴിഞ്ഞ ആളാണ്. ഭാര്യ: പ്രസന്ന. മക്കള്‍: എബിന്‍, അക്ഷര. മരുമക്കള്‍: അജ്ഞലി, അഖില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *