Breaking News

വ്യാജലോട്ടറി വിൽപ്പന കർശനമായി തടയണം -സിഐടിയു

ആറ്റിങ്ങൽ: ഓൺലൈൻ വ്യാപാരം, എഴുത്ത് ലോട്ടറി, മുഖവില കുറച്ചും വാട്സാസാപ്പു വഴിയുള്ള ലോട്ടറി വിൽപ്പന, അമിത സെറ്റ് വിൽപ്പന എന്നിങ്ങനെ ലോട്ടറി മേഖലയെ തകർക്കുന്ന നടപടിയെ കർശനമായി തടയണമെന്ന് ലോട്ടറി ഏജൻ്റ് & സബ് ഏജൻ്റ് സബ് കമ്മറ്റി തിരുവനന്തപുരം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ആറ്റിങ്ങൽ എസ്.ഡി.ബാലൻ സ്മാരക ഹാളിൽ ചേർന്ന കൺവെൻഷൻ ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാനും കേരള സ്റ്റേറ്റ് ലോട്ടറി ഏജൻ്റ്സ് & സെല്ലേഴ്സ് ഫെഡറേഷൻ (സി ഐ ടി യു ) സംസ്ഥാന ജനറൽ സെക്രട്ടറി റ്റി.ബി.സുബൈർ ഉദ്ഘാടനം ചെയ്തു. ആർ.ധർമ്മശീലൻ അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എസ്.ബിന്ദു, ജില്ലാ ട്രഷറർ പ്രേംനാസർ, വിതുര ജയൻ, ജെ. അൻഷാദ്, എ. സാദർ തുടങ്ങിയവർ സംസാരിച്ചു. ആർ.ധർമ്മ ശീലനെ കൺവീനറായും എ.സാദർ , ശ്രീകുമാർ എന്നിവരെ ജോയിൻ്റ് കൺവീനറായും തീരുമാനിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *