യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ദൃക്സാക്ഷി പോലീസിനു മൊഴി നൽകി.


ചിറയിൻകീഴ്: വിഷ്ണുപ്രകാശിന്റെ കൊലപാതകത്തിലെ കൂട്ടു പ്രതിയായ ചിറയിൻകീഴ് സ്വദേശിയായ ആറായിരം എന്ന് വിളിക്കുന്ന ജിജു (42) വിനെയാണ് പോലീസ് അതീവ രഹസ്യമായി കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള അറസ്റ്റ് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ശനിയാഴ്ച രാത്രി എട്ടു മണിയോടെ വർക്കല കോടതിയിൽ ഹാജരാക്കുകയായിരുന്നു . പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

കേസിലെ ഒന്നാം പ്രതിയായ ആട്ടോ ജയൻ ഇപ്പോഴും ഒളിവിലാണ് ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ചിറയിൻകീഴ് പോലീസ് ഊർജ്ജിതപ്പെടുത്തി. സ്ഥിരം കുറ്റവാളിയായ ഇയാൾ കുറ്റകൃത്യങ്ങൾക്ക് ശേഷം ജില്ല വിട്ടു പോകുന്നത് അപൂർവമാണ് . സമീപപ്രദേശങ്ങളിൽ തന്നെ അതിവിദഗ്ധമായി ഒളിവിൽ കഴിയുകയാണ് പതിവ് രീതി. അതുകൊണ്ടുതന്നെ പോലീസ് പ്രത്യേക സംഘങ്ങളായി വ്യാപകമായി തിരച്ചിൽ നടത്തുകയാണ്.

കടയ്ക്കാവൂർ തേവരുനട സ്വദേശിയായ തുണ്ടതിൽ വീട്ടിൽ 26 വയസ്സുള്ള വിഷ്ണുപ്രകാശിനെയാണ് ‘ആണ് കുപ്രസിദ്ധ കൊടുംകുറ്റവാളിയായ ആട്ടോ ജയൻ കുത്തി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ആറര മണിയോടെ ആനത്തലവട്ടം ആറ്റിന് സമീപം വച്ചായിരുന്നു സംഭവം.
ആനത്തലവട്ടം ശിവനടയിലെ ആറ്റിനു സമീപം പുഴമീൻ വാങ്ങുന്നതിനായി വൈകുന്നേരം ആറുമണിയോടെ വിഷ്ണുപ്രകാശും സുഹൃത്ത് ആദിത്യനും എത്തിയത്. ആ സമയം അവിടെയുണ്ടായിരുന്ന ഓട്ടോ ജയനും സുഹൃത്ത് ജിജുവും ആയി അസഭ്യം വിളിച്ചതിലുള്ള തർക്കം വാക്കേറ്റവും ഒടുവിൽ കയ്യാങ്കളിയുമായി . തുടർന്ന് രണ്ടാം പ്രതിയായ ജിജു വിഷ്ണുപ്രകാശിന്റെ ഷർട്ടിൽ കയറിപ്പിടിച്ച ശേഷം കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് വീശി കൊന്നുകളയുമെന്ന് ഭീഷണി മുഴക്കി. ഇതിനിടയിൽ ഒന്നാംപ്രതി ആട്ടോ ജയൻ വിഷ്ണുപ്രകാശിൻ്റെ പുറകിലൂടെ പൂണ്ടടക്കം പിടിച്ചുവച്ച് പോക്കറ്റിൽ കരുതിയിരുന്ന കത്തിയെടുത്ത് കഴുത്തിൽ കുത്തി ആഴത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വെൽഡിങ് ജോലിക്ക് സഹായിയായി പോകുന്ന വിഷ്ണുപ്രകാശ് ഈ അടുത്തകാലത്താണ് വിദേശത്തുനിന്നും നാട്ടിലെത്തിയത്. വിഷ്ണുപ്രകാശിനെ ആക്രമിച്ച ശേഷം കൊടും കുറ്റവാളിയായ ആട്ടോ ജയനും , ജിജുവും സ്ഥലത്തു നിന്നും കടന്നു കളയുകയാ യിരുന്നു .

വിഷ്ണുപ്രകാശ് കൊല്ലപ്പെടുന്ന സമയം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആദിത്യൻ സംഭവങ്ങൾക്കെല്ലാം ദൃക്സാക്ഷിയായിരുന്നു. ഇയാൾ പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് പോലീസ് ഓട്ടോ ജയനെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരുന്നു.
കൊലപാതകത്തിൽ ഓട്ടോ ജയനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തും രണ്ടാം പ്രതിയുമായ
ജിജുവിനെ പോലീസ് ഒളിത്താവളത്തിൽ നിന്നും ശനിയാഴ്ച തന്നെ രഹസ്യമായി കസ്റ്റഡിയിലെടുത്തിരുന്നു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. … - വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ
ആറ്റിങ്ങൽ: 1995-ൽ ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 1995 മുതൽ ഒളിവിൽ കഴിഞ്ഞിരുന്ന … - വർക്കലയിൽ സ്നേഹധാര പദ്ധതിയുടെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു
വർക്കല: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി വർക്കല ഗവൺമെന്റ് … - ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക; നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് എൽഡിഎഫ്
പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി; കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യം നാവായിക്കുളം: … - സ്വർണനേട്ടത്തിലും മാറാതെ ദുരിതജീവിതം; അക്ഷയയ്ക്ക് ഇനിയും സ്വപ്നവീട് അകലെ
സംസ്ഥാന സ്കൂൾ കായികമേളയിൽ 3000 മീറ്ററിൽ സ്വർണം; രോഗങ്ങളും ദാരിദ്ര്യവും നിറഞ്ഞ കുടുംബത്തിന്റെ … - വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; നീന്തൽ പരിശീലകൻ അറസ്റ്റിൽ
വർക്കല: നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ … - നാവായിക്കുളത്ത് കേരളോത്സവം അട്ടിമറിക്കുന്നതായി ആരോപണം; അടിയന്തര യോഗം ആവശ്യപ്പെട്ട് എൽ.ഡി.എഫ്
കല്ലമ്പലം : നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ കേരളോത്സവം സംഘടിപ്പിക്കാത്തതിനെച്ചൊല്ലി കോൺഗ്രസ് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ്. … - നാവായിക്കുളത്ത് പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തം; ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് പ്രവർത്തനം തുടരുമെന്ന് മാനേജ്മെന്റ്
കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ വെള്ളൂർക്കോണത്ത് പഴയ കശുവണ്ടി ഫാക്ടറിയിൽ പ്രവർത്തിക്കുന്ന …