Breaking News

കേരളോത്സവം ഡിസംബർ ഒന്നിന്

ആറ്റിങ്ങൽ : നഗരസഭയുടെ ഈ വർഷത്തെ കേരളോത്സവം 2024 ഡിസംബർ ഒന്നു മുതൽ ഡിസംബർ 15 വരെ തീയതികളിൽ നടക്കുന്നു. ആറ്റിങ്ങൽ നഗരസഭാ പരിധിയിലെ താമസക്കാരായ 15 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. നവംബർ 27 മുതൽ 30 ( വൈകുന്നേരം 5:00 മണി) വരെ ആറ്റിങ്ങൽ നഗരസഭ ഓഫീസിലും www.keralotsavam.com എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷനും നടത്താവുന്നതാണ് . രജിസ്ട്രേഷൻ സമയത്ത് അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ , ആധാർ കാർഡ് ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.

കേരളോത്സവത്തിന്റെ കൂടുതൽ വിശദവിവരങ്ങൾക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.ഫോൺ: 9847325045, 7012237675

Related posts

Leave a Reply

Your email address will not be published. Required fields are marked *