Breaking News

സജീര്‍ സുനന്‍ ഐ.എന്‍.ടി.യു.സി വെട്ടൂര്‍ മണ്ഡലം പ്രസിഡന്റ്

വര്‍ക്കല: കോണ്‍ഗ്രസ് തൊഴിലാളി യൂണിയനായ ഐ.എന്‍.ടി.യു.സിയുടെ വെട്ടൂര്‍ മണ്ഡലം പ്രസിഡന്റായി സജീര്‍ സുനന്‍ തെരഞ്ഞെടുക്കപ്പെട്ടു. വര്‍ക്കല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ വച്ച് ഐ.എന്‍.ടി.യു.സി വര്‍ക്കല നിയോജകമണ്ഡലം പ്രസിഡന്റ് പള്ളിക്കല്‍ നിസാറില്‍ നിന്നും സജീര്‍ സുനന്‍ നിയമന കത്ത് ഏറ്റുവാങ്ങി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.എന്‍.റോയി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എ.സലിം, ഡി.കെ.ടി.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പള്ളിക്കല്‍ നിഹാസ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് എ.കെ.ആസാദ്, ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഷെരീഫ്, ഐ.എന്‍.ടി.യു.സി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അനസ് കല്ലമ്പലം, ഐ.എന്‍.ടി.സി വര്‍ക്കല മണ്ഡലം പ്രസിഡന്റ് കോവൂര്‍ രവികുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *