Breaking News

കോണ്‍ഗ്രസ് ഇന്ന് അനുഭവിക്കുന്നത് കെ.കരുണാകരന്റെ ശാപം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് പത്മജ

തിരുവനന്തപുരം: ബി.ജെ.പിയില്‍ അംഗത്വമെടുത്തതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള വിരോധമല്ല, നേതാക്കളോടുള്ള കടുത്ത എതിര്‍പ്പ് കാരണമാണ് താന്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് അവര്‍ പറഞ്ഞു. തന്റെ പരാതികള്‍ കേള്‍ക്കാന്‍ അല്‍പമെങ്കിലും മനസ് കാണിച്ചത് കെ.പി.സി.സി പ്രസിഡന്റ് സുധാകരന്‍ മാത്രമാണെന്നും അദ്ദേഹത്തിന് മുന്നില്‍ താന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും പത്മജ വ്യക്തമാക്കി. ഒരുപാട് നേതാക്കളോട് തനിക്ക് പാര്‍ട്ടിയില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ പറയാന്‍ ചെന്ന് നാണം കെട്ടിട്ടുണ്ട്. ചില നേതാക്കള്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അവര്‍ തുറന്നടിച്ചു. തന്റെ അച്ഛനും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ പത്മജ അച്ഛന്റെ ശാപമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി മാറ്റങ്ങള്‍ വരുത്തിയതിനെയും പത്മജ വിമര്‍ശിച്ചു. താന്‍ ബി.ജെ.പിയിലേക്ക് പോയതോടെ മുരളി വിരണ്ടുപോയെന്നും അതുകൊണ്ടാണ് തൃശ്ശൂരിലേക്ക് ഓടിയതെന്നും അവര്‍ ആരോപിച്ചു. കഴിഞ്ഞ ജന്മത്തിലെ ശത്രുവാണ് ഈ ജന്മത്തില്‍ സഹോദരിയായി പിറന്നതെന്ന് പറഞ്ഞതൊന്നും ഞാന്‍ മറന്നിട്ടില്ല. ബി.ജെ.പിക്ക് തന്നെക്കൊണ്ട് കാല്‍ക്കാശിന്റെ ഗുണമില്ലെന്ന് പറഞ്ഞ ആള്‍ എന്തിനാണ് ഇന്നലെ വടകരയില്‍നിന്ന് ഓടി തൃശൂരിലേക്ക് പോയതെന്നും അവര്‍ ചോദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *