

വര്‍ക്കല: പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തിലെ കാളിയൂട്ടിനോടും മീനഭരണിയോടുമനുബന്ധിച്ച് കാര്‍ഷിക വിപണി ആരംഭിച്ചു. മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 10 വരെ ക്ഷേത്ര പരിസരത്താണ് കാര്‍ഷിക വിപണി പ്രവര്‍ത്തിക്കുന്നത്. ചെമ്മരുതി ഗ്രാമപഞ്ചായത്ത് കൃഷി ഭവനും വിവിധ കൃഷിക്കൂട്ടങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കാര്‍ഷിക വിപണി ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുശീലന്‍, വാര്‍ഡ് മെമ്പര്‍മാരായ ശ്രീലത, ശശികല, സ്മിത, അഭിരാജ്, മോഹന്‍ലാല്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, ക്ഷേത്ര ഭരണ സമിതി അംഗങ്ങള്‍, കര്‍ഷകര്‍, കൃഷികൂട്ടങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




