Breaking News

ഒന്നര ലക്ഷം വാക്‌സിന്‍ ഡോസ്, ഓക്സിജന്‍ ഉല്‍പാദന ട്രക്കുകളും റഷ്യ എത്തിക്കും

പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ റഷ്യ ഇന്ത്യയിലേക്ക് കൂടുതല്‍ സ്പുട്നിക് വാക്സീന്‍ എത്തിക്കും. രണ്ട് ദിവസത്തിനുള്ളില്‍ ഒന്നര ലക്ഷം ഡോസ് വാക്സീന്‍ അയയ്ക്കും. മേയ് അവസാനത്തോടെ ഡോ.റെഡ്ഡീസ് ലബോറട്ടറിയുമായി സഹകരിച്ച് 30 ലക്ഷം ഡോസ് വാക്സീനാണ് ഹൈദരാബാദില്‍ എത്തുക. വാക്സീന്റെ ആദ്യ ബാച്ച് ഈ മാസം ആദ്യം എത്തിച്ചിരുന്നു.
സ്പുട്‌നിക് വാക്‌സിന് പുറമേ ഓക്‌സിജന്‍ ട്രക്കുകളും റഷ്യ ഇന്ത്യക്ക് നല്‍കും. ഈ ആഴ്ച അവസാനത്തോടെയാണ് നാല് ഇടത്തരം ഓക്‌സിജന്‍ ട്രക്കുകള്‍ എത്തുക. 200 കിടക്കകളുള്ള ആശുപത്രിക്ക് ആവശ്യമായ ഓക്സിജന്‍ ഉല്‍പാദിപ്പിക്കാന്‍ ട്രക്കിന് കഴിയും. മണിക്കൂറില്‍ 70 കിലോ ഓക്സിജനും പ്രതിദിനം 50,000 ലീറ്ററുമാണ് ട്രക്കുകളുടെ ഉല്‍പാദനക്ഷമത.

Related posts

Leave a Reply

Your email address will not be published. Required fields are marked *