
വര്‍ക്കല: വര്‍ക്കല താലൂക്ക് ആശുപത്രി ജീവനക്കാരില്‍ 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 2 ദിവസങ്ങളിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഇതേതുടര്‍ന്ന് ആശുപത്രിയില്‍ ബാക്കിയുള്ള ജീവനക്കാരില്‍ പൊതുജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കമുള്ളവരുടെ സ്രവങ്ങള്‍ ശേഖരിച്ച് കോവിഡ് ടെസ്റ്റിന് കൊടുത്തിട്ടുണ്ട്. നിലവില്‍ കോവിഡ് സ്ഥിരീകരിച്ച 6 പേരില്‍ 5 പേര്‍ അവരവരുടെ വീടുകളില്‍ത്തന്നെ ക്വാറന്റൈനിലാണ്. ഒരാള്‍ ശിവഗിരി കണ്‍വണ്‍സെന്ററിലുള്ള സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലാണ്.
ലോക്ഡൗണ്‍ കാലയളവില്‍ ആശുപത്രിയുടെ സേവനങ്ങള്‍ പരിമിതപ്പെടുത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ലോക്ഡൗണ്‍ സമയത്തെ സാഹചര്യങ്ങള്‍ പരിഗണിച്ചുമാത്രമേ അക്കാര്യത്തില്‍ തീരുമാനമുണ്ടാകൂവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. നിലവില്‍ താലൂക്ക് ആശുപത്രിയില്‍ കോവിഡ് ചികിത്സാ വാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍, കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി കോവിഡ് വാര്‍ഡ് തയാറായിക്കൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.