Breaking News

ലോക്ഡൗണ്‍: സംസ്ഥാനത്ത് 30 സര്‍വീസുകള്‍ ദക്ഷിണ റെയില്‍വെ റദ്ദാക്കി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സമ്പൂര്‍ണ്ണ ലോക്ഡൗണുമായി ബന്ധപ്പെട്ട് കേരളത്തില്‍ 30 സര്‍വീസുകള്‍ ദക്ഷിണ റെയില്‍വെ റദ്ദാക്കി. സംസ്ഥാനത്ത് മേയ് 8 മുതല്‍ 16 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 8ന് രാവിലെ ആറുമണി മുതല്‍ ലോക്ഡൗണ്‍ ആരംഭിക്കും. തിരുനല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം-തിരുവനന്തപുരം, നിസാമുദീന്‍-തിരുവനന്തപുരം വീക്ക്‌ലി അടക്കമുള്ള ട്രെയിനുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്.
റദ്ദാക്കിയ ട്രെയിനുകള്‍
1) 02695 ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്
2) 02696 തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്
3) 06627 ചെന്നൈ-മംഗലാപുരം എക്സപ്രസ്
4) 06628 മംഗലാപുരം-ചെന്നൈ എക്സ്പ്രസ്
5) 02695ചെന്നൈ-തിരുവനന്തപുരം
6) 02696 തിരുവനന്തപുരം-ചെന്നൈ
7) 06017ഷൊര്‍ണൂര്‍-എറണാകുളം
8) 06018എറണാകുളം-ഷൊര്‍ണൂര്‍
9) 06023ഷൊര്‍ണൂര്‍-കണ്ണൂര്‍
10) 06024കണ്ണൂര്‍-ഷൊര്‍ണൂര്‍
11) 06355കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ
12) 06356മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ
13) 06791തിരുനല്‍വേലി-പാലക്കാട്
14) 06792പാലക്കാട്-തിരുനല്‍വേലി
15) 06347തിരുവനന്തപുരം-മംഗലാപുരം
16) 06348മംഗലാപുരം-തിരുവനന്തപുരം
17) 06605മംഗലാപുരം-നാഗര്‍കോവില്‍
18) 06606നാഗര്‍കോവില്‍-മംഗലാപുരം
19) 02677ബെംഗളൂരു-എറണാകുളം
20) 02678എറണാകുളം-ബെംഗളൂരു
21) 06161എറണാകുളം-ബാനസവാടി
22) 06162ബാനസവാടി-എറണാകുളം
23) 06301ഷൊര്‍ണൂര്‍-തിരുവനന്തപുരം
24) 06302തിരുവനന്തപുരം-ഷൊര്‍ണൂര്‍
25) 0281കണ്ണൂര്‍-തിരുവനന്തപുരം
26) 02082തിരുവനന്തപുരം-കണ്ണൂര്‍
27) 06843തിരുച്ചിറപ്പള്ളി-പാലക്കാട്
28) 06844പാലക്കാട്-തിരുച്ചിറപ്പള്ളി
29) 06167തിരുവനന്തപുരം-നിസാമുദീന്‍(വീക്കിലി)
30) 06168നിസാമുദീന്‍-തിരുവനന്തപുരം(വീക്കിലി)

Related posts

Leave a Reply

Your email address will not be published. Required fields are marked *