
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കുന്നതിനെതിരെ നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചില്ല. ഇത്തരം ഹര്‍ജികള്‍ അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് ജെ.കെ.മഹേശ്വരി അധ്യക്ഷനായ അവധിക്കാല ബഞ്ച് വ്യക്തമാക്കിയതോടെ ഹര്ജിക്കാരന് ഹര്‍ജി പിന്‍വലിച്ചു. ഇക്കാര്യത്തില്‍ ഹര്‍ജി നല്‍കാനുള്ള ഹര്‍ജിക്കാരന്റെ അവകാശത്തെ കോടതി ചോദ്യം ചെയ്തു. അനുച്ഛേദം 79 പ്രകാരം പാര്‍ലമെന്റിന്റെ അധിപന് എന്ന നിലയിലുള്ള രാഷ്ട്രപതിയുടെ അധികാരവും പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും തമ്മില്‍ എന്ത് ബന്ധമാണെന്ന് ചോദിച്ച കോടതി ഇക്കാര്യത്തിലുള്ള ഹര്‍ജിക്കാരന്റെ വാദം തള്ളിക്കളഞ്ഞു. അനാവശ്യ ഹര്‍ജി നല്‍കിയതിന് പിഴ ചുമത്താത്തത് ഭാഗ്യമായി കരുണമെന്നും കോടതി പറഞ്ഞു.