

ആറ്റിങ്ങല്‍: വലിയകുന്ന് താലൂക്കാശുപത്രിയില്‍ രോഗീബന്ധു കുടുംബസംഗമം സംഘടിപ്പിച്ചു. താലൂക്ക് ആശുപത്രിക്ക് കീഴിലെ സാന്ത്വനപരിചരണ വിഭാഗമാണ് ഓണാഘോഷത്തിന്റെ ഭാഗമായി രോഗീബന്ധു കുടുംബസംഗമം സംഘടിപ്പിച്ചത്. ചെയര്‍പേഴ്സണ്‍ എസ്.കുമാരി കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരത്തിലെ 331 കിടപ്പു രോഗികള്‍ക്ക് ഓണസദ്യയും, ധനസഹായവും, പോഷകാഹാരങ്ങള്‍ അടങ്ങിയ കിറ്റും, ഓണകോടിയും വിതരണം ചെയ്തു.

ആശൂപത്രി ഹാളില്‍ വച്ച് നടന്ന പരിപാടിയില്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ്യാ സുധീര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ എസ്.ഷീജ, അവനവഞ്ചേരി രാജു, എസ്.ഗിരിജ, എ.നജാം, സൂപ്രണ്ട് ഡോ.പ്രീതാസോമന്‍, പി.ആര്.ഒ അരവിന്ദ്, പാലിയേറ്റീവ് നഴ്സ് ശ്രുതി, അശ്വതി, ഫിസിയോ തെറാപ്പിസ്റ്റ് അഖില, ലയണ്‍സ് ക്ലബ് ഭാരവാഹികള്‍, ആശാവര്‍ക്കര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


