Breaking News

മൂന്നാറില്‍ സി.പി.എം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മൂന്നാറില്‍ സി.പി.എം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി. മൂന്നാര്‍ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചാണ് പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് നിര്‍ദേശിച്ചത്. ബൈസണ്‍വാലി, ശാന്തന്‍പാറ എന്നിവിടങ്ങളിലെ സി.പി.എം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിര്‍ത്തിവെക്കാനാണ് ഹൈക്കോടതി ജില്ലാ കലക്ടറോട് നിര്‍ദേശിച്ചിരിക്കുന്നത്.

ശാന്തന്‍പാറ ടൗണില്‍ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് പണിയുകയാണ്. മൂന്നാര്‍-തേക്കടി സംസ്ഥാന പാതക്ക് അരികില്‍ സി.പി.എം ജില്ല സെക്രട്ടറി സി.വി.വര്‍ഗീസിന്റെ പേരിലുള്ള എട്ടു സെന്റ് സ്ഥലത്താണ് മൂന്നു നിലകളുള്ള ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മിക്കുന്നത്. പഴയ ഏരിയ കമ്മിറ്റി ഓഫീസ് പൊളിച്ചാണ് നിര്‍മ്മാണം. ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ ഏഴ് വില്ലേജുകളില്‍ വീട് നിര്‍മ്മിക്കുന്നതിന് പോലും റവന്യു വകുപ്പിന്റെ എന്‍.ഒ.സി വാങ്ങണമെന്നാണ് നിയമം. ഈ നിയമം പാലിക്കാതെയുള്ള ഓഫീസ് നിര്‍മ്മാണത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ശാന്തന്‍പാറ വില്ലേജ് ഓഫീസര്‍ സി.പി.എം ജില്ല സെക്രട്ടക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

എന്നാല്‍ തുടര്‍ നടപടികള്‍ക്കായി ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ട് ഇപ്പോഴും വിശ്രമത്തിലാണ്. നേരത്തെ ഉണ്ടായിരുന്ന ഓഫീസ് കെട്ടിടത്തിന് കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുകയാണെന്നാണ് സി.പി.എം നല്‍കിയ വിശദീകരണം. ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണിവിടെ. മൂന്നാറിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ആവശ്യമെങ്കില്‍ കലക്ടര്‍ക്ക് പൊലീസ് സംരക്ഷണം തേടാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമായ സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്കും കോടതി നിര്‍ദേശം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *