Breaking News

വര്‍ക്കല മാര്‍ത്തോമ്മ സ്‌കൂളില്‍ റോബോട്ടിക്‌സ് എക്‌സ്‌പോ

വര്‍ക്കല: വര്‍ക്കല മാര്‍ത്തോമ്മാ സെന്‍ട്രല്‍ സ്‌കൂളില്‍ റോബോട്ടിക്‌സ് എക്‌സ്‌പോ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 16 ന് സംഘടിപ്പിക്കുന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായാണ് റോബോട്ടിക്‌സ് എക്‌സ്‌പോ നടക്കുന്നത്. രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന എക്‌സ്‌പോയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യൂണീക്ക് വേള്‍ഡ് റോബോട്ടിക്‌സ് കമ്പനിയുമായി സഹകരിച്ചാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ എ.ആര്‍ ആന്‍ഡ് വി.ആര്‍.സോണ്‍, എക്‌സ്‌പ്ലോര്‍ സോണ്‍, ഗെയിം സോണ്‍, ത്രി ഡി ഡിസൈന്‍, റോബോ സോക്കര്‍, ലോഗോ സ്‌റ്റോറീസ് എന്നിങ്ങനെ വിവിധ സെക്ഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *