Breaking News

മഹാകവി കുമാരനാശാന്റെ നൂറാം ചരമവാര്‍ഷികം; സാഹിത്യ മത്സരവുമായി വെഞ്ഞാറമൂട് ജീവകല

വെഞ്ഞാറമൂട്: മഹാകവി കുമാരനാശാന്‍ വിടവാങ്ങി നൂറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയായതിനോടനുബന്ധിച്ച് വെഞ്ഞാറമൂട് ജീവകലയുടെ ആഭിമുഖ്യത്തില്‍ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 9,10 തീയതികളിലായി നടക്കുന്ന അനുസ്മരണ ചടങ്ങുകളുടെ ഭാഗമായാണ് കവിതാലാപനം, ലേഖനം എന്നിവയില്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. യുപി, ഹൈസ്‌കൂള്‍/ഹയര്‍ സെക്കണ്ടറി, സീനിയേഴ്‌സ് എന്ന ക്രമത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. വിജയിക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. മാര്‍ച്ച് 9 ശനിയാഴ്ച രാവിലെ 10 മുതല്‍ ലേഖന മത്സരവും ഉച്ചയ്ക്ക് 1 മണി മുതല്‍ കവിതാലാപന മത്സരവും നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 25 നകം പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. മല്‍സരത്തില്‍ പങ്കെടുക്കാനെത്തുമ്പോള്‍ വയസ് തെളിയിക്കുന്ന രേഖകള്‍ കൂടി ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946555041, 9400551881 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Related posts

Leave a Reply

Your email address will not be published. Required fields are marked *