Breaking News

കരവാരത്ത് എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച റോഡുകള്‍ ഉദ്ഘാടനം ചെയ്തു

കല്ലമ്പലം: കരവാരത്ത് എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച റോഡുകള്‍ ഉദ്ഘാടനം ചെയ്തു. കരവാരം ഗ്രാമപഞ്ചായത്തില്‍ ഒ.എസ്.അംബിക എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച തലവള-കോട്ടമല റോഡ്, എതുക്കാട്-കല്ലാലുംമൂട് റോഡ്, പുതുശ്ശേരിമുക്ക്-കാഞ്ഞിരംവിള റോഡ് എന്നീ റോഡുകളാണ് ഉദ്ഘാടനം ചെയ്തത്.

റോഡുകളുടെ ഉദ്ഘാടനം ഒ.എസ്.അംബിക എം.എല്‍.എ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ സജീര്‍ രാജകുമാരി, ലോകേഷ്, ഗ്രാമപഞ്ചായത്ത് മുന്‍ അംഗം താജുദ്ദീന്‍ പൊതുപ്രവര്‍ത്തകരായ അഡ്വക്കേറ്റ് എസ്.എം.റഫീഖ്, എസ്.മധുസൂദനക്കുറുപ്പ്, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *