Breaking News

വര്‍ക്കലയില്‍ റോഡ് സംരക്ഷണ സമിതി രൂപീകരിച്ചു

വര്‍ക്കല-പാരിപ്പള്ളി റോഡ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നടന്ന ആലോചനായോഗം വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി ഉദ്ഘാടനം ചെയ്യുന്നു

വര്‍ക്കല: ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി വര്‍ക്കല-പാരിപ്പള്ളി റോഡ് അടയ്ക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം തീര്‍ക്കുന്നതിന് വര്‍ക്കലയില്‍ റോഡ് സംരക്ഷണ സമിതി രൂപീകരിച്ചു. വര്‍ക്കല-പാരിപ്പള്ളി റോഡ് ദേശീയ പാതയുമായി ചേരുന്ന ‘മുക്കട’ ഭാഗത്ത് നിലവില്‍ അടിപാത നിര്‍മ്മിക്കാതെയാണ് ഹൈവേയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. ഭാവിയില്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നും ശിവഗിരിയിലേക്കും ടൂറിസ്റ്റ് കേന്ദ്രമായ വര്‍ക്കലയിലേക്കുമുള്ള പ്രധാന കവാടം എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍ ഇതു ഇടയാക്കും. ശരണ്യ സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.

അനെര്‍ട്ട് മുന്‍ ഡയറക്ടര്‍ ഡോ.എം.ജയരാജു, ഷോണി.ജി.ചിറവിള, അഡ്വ.പരിപ്പള്ളി എസ്.ആര്‍.അനില്‍കുമാര്‍, ആര്‍.സുലോചനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എസ് രാജീവ് സ്വാഗതവും മുബാറക്ക് റാവുത്തര്‍ നന്ദിയും പറഞ്ഞു. സമരസമിതി ഭാരവാഹികളായി ശരണ്യ സുരേഷ് (ചെയര്‍മാന്‍), കെ.എസ് രാജീവ് (ജനറല്‍ കണ്‍വീനര്‍), ഷോണി.ജി.ചിറവിള (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരുള്‍പ്പെടെ 25 അംഗ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *