Breaking News

നിര്‍മ്മാണ മേഖലയിലെ പെന്‍ഷന്‍ കുടിശ്ശിക: വര്‍ക്കല നഗരസഭയ്ക്ക് മുന്നില്‍ എ.ഐ.റ്റി.യു.സി ധര്‍ണ്ണ

എ.ഐ.റ്റി.യു.സി കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണ്ണയും സി.പി.ഐ വര്‍ക്കല മണ്ഡലം സെക്രട്ടറി വി.മണിലാല്‍ ഉദ്ഘാടനം ചെയ്യുന്നു

വര്‍ക്കല: എ.ഐ.റ്റി.യു.സി വര്‍ക്കല നഗരസഭയ്ക്ക് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കെട്ടിട നിര്‍മ്മാണ മേഖലയിലെ പെന്‍ഷന്‍കാരുടെ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സെസ്സ് പിരിവ് ഊര്‍ജ്ജതപ്പെടുത്തുക, ക്ഷേമനിധി ബോര്‍ഡിനെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു എ.ഐ.റ്റി.യു.സി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.
കേരളാ കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സംസ്ഥാനമൊട്ടാകെ 140 നിയോജക മണ്ഡലങ്ങളിലും നടത്തിയ പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായാണ് വര്‍ക്കല നഗരസഭയ്ക്ക് മുന്നിലും വ്യാഴാഴ്ച പ്രതിഷേധിച്ചത്.

സി.പി.ഐ വര്‍ക്കല മണ്ഡലം സെക്രട്ടറി വി.മണിലാല്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എ.ഐ.റ്റി.യു.സി കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ വര്‍ക്കല മേഖലാ ജോയിന്റ് സെക്രട്ടറി മണിലാല്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കല മണ്ഡലം പ്രസിഡന്റ് വി.രഞ്ജിത്ത്, സെക്രട്ടറി മടവൂര്‍ സലീം, ഷിബു, എസ്.സജീവ് എന്നിവര്‍ സംസാരിച്ചു. ഗോപിനാഥന്‍ നായര്‍, ഷിജി ഷാജഹാന്‍, നേതാജി, നീലകണ്ഠന്‍ എന്നിവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *