Breaking News

കര്‍ഷകര്‍ക്ക് ആദരം: ആറ്റിങ്ങല്‍ നഗരസഭ അപേക്ഷകള്‍ ക്ഷണിക്കുന്നു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭ കൃഷി ഓഫീസിന് കീഴില്‍ വരുന്ന കര്‍ഷകരെ ആദരിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. ഓഗസ്റ്റ് 17 കര്‍ഷക ദിനത്തോടനുബന്ധിച്ചാണ് കര്‍ഷക അവാര്‍ഡുകള്‍ നല്‍കി കര്‍ഷകരെ ആദരിക്കുന്നത്. മുതിര്‍ന്ന കര്‍ഷകന്‍, 2 മികച്ച കര്‍ഷക വനിത, മികച്ച കര്‍ഷകന്‍, മികച്ച ക്ഷീരകര്‍ഷകന്‍, മികച്ച പട്ടികജാതി പട്ടികവര്‍ഗ്ഗ കര്‍ഷകന്‍, മികച്ച യുവകര്‍ഷകന്‍, മികച്ച കുട്ടി കര്‍ഷകന്‍, കര്‍ഷകക്കൂട്ടം, ജൈവകര്‍ഷകന്‍, മികച്ച കര്‍ഷക തൊഴിലാളി, മികച്ച നെല്‍ കര്‍ഷകക്കൂട്ടം എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള അപേക്ഷകള്‍ ഈ മാസം ഒന്‍പത് വരെ നല്‍കാവുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *