Breaking News

തദ്ദേശ അദാലത്ത് ഓഗസ്റ്റ് ഏഴ് മുതല്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ യഥാവിധി അപേക്ഷ നല്‍കിയതും എന്നാല്‍ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങള്‍, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകള്‍ എന്നിവയില്‍ തീര്‍പ്പാക്കാത്ത പൊതുജനങ്ങളുടെ പരാതികള്‍, നിവേദനങ്ങള്‍ എന്നിവ തീര്‍പ്പാക്കുന്നതിനു ആഗസ്റ്റ് 7 മുതല്‍ സെപ്റ്റംബര്‍ 7 വരെ ജില്ലാ തലത്തില്‍ തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നു. തദ്ദേശ അദാലത്തിന്റെ പരാതി പരിഹാര പോര്‍ട്ടലിന്റെ ലോഞ്ചിംഗ് ജൂലൈ 26 വൈകുന്നേരം 5 മണിക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് തിരുവനന്തപുരത്ത് വച്ച് നിര്‍വ്വഹിച്ചു. പൊതുജനങ്ങള്‍ക്ക് adalat.lsgkerala.gov.in പോര്‍ട്ടലില്‍ പരാതികള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു കെ.കെ, അസിസ്റ്റന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കാര്യാലയം. ഫോണ്‍: 9847235884.

Related posts

Leave a Reply

Your email address will not be published. Required fields are marked *