Breaking News

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

ഗുരുതരമായി പരിക്കേറ്റ അലീന സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ബംഗളുരു: ടിപ്പർ ലോറി ഇരുചക്രവാഹനത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ അനു മാത്യുവിന്റെ മകൾ അലീന സൂസൻ അനു (20) ആണ് മരിച്ചത്.മണ്ഡ്യയിലെ സ്വകാര്യ നഴ്സിങ് കോളജിൽ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു അലീന. ബുധനാഴ്ച രാവിലെ മണ്ഡ്യയിലെ ഇന്തുവാലു പ്രദേശത്തെ സർവീസ് റോഡിലൂടെ സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. പിന്നിൽ നിന്ന് എത്തിയ ടിപ്പർ ലോറി വാഹനത്തിൽ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അലീന സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *