

ആറ്റിങ്ങൽ :എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ച് പുനർ നിർമ്മിച്ച ആറ്റൂർ വണ്ടന്നൂർ റോഡിന്റെ ഉദ്ഘാടനം എം എൽ എ ഓ എസ് അംബിക നിർവ്വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് K. രാജേന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ സുമ സ്വാഗതം പറഞ്ഞു.
സി പി എം അടയമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി, ട. പ്രദീപ് കുമാർ, വാർഡ് മെമ്പർ ഗിരിജ എന്നിവർ ആശംസകൾ അർപ്പിച്ചു. സജിത്ത് രാജ് നന്ദി രേഖപ്പെടുത്തി



