

ആറ്റിങ്ങൽ: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്ഥാപിച്ചിരുന്ന ടിവി കഴിഞ്ഞ ദിവസം രാത്രി വാഹനം ഇടിച്ച് തകർത്തതായി പരാതി. പരസ്യത്തിനായി സ്ഥാപിച്ചിരുന്ന 85,000 രൂപ വില വരുന്ന 65 സെ.മീ എൽ.ഇ.ഡി ടിവിയാണ് തകർന്ന നിലയിൽ കാണപ്പെട്ടത്.
ടി.വി പിടിപ്പിച്ചിരുന്ന സ്റ്റാൻഡിൽ നിന്നും താഴേക്ക് വീണ ടിവി പൂർണമായും നശിച്ച നിലയിലാണ്. വാഹനത്തിന്റെ ചില്ലും ഒരു ജോഡി ചെരുപ്പും സമീപത്ത് ഉണ്ടായിരുന്നു. ബസ് സ്റ്റാൻഡിൽ നിരവധി നിരീക്ഷണ ക്യാമറകൾ പോലീസ് സ്ഥാപിച്ചിട്ടുണ്ട്. സംഭവവത്തെ തുടർന്ന് ബന്ധപ്പെട്ടവർ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി.



