Breaking News

ആറ്റിങ്ങൽ നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളി മരണപ്പെട്ടു.

ആറ്റിങ്ങൽ: അയിലം ഉയർന്നമലയിൽ ചരുവിള പുത്തൻവീട്ടിൽ നിർമ്മല (56) മരണപ്പെട്ടു. ആറ്റിങ്ങൽ നഗരസഭയിൽ ശുചീകരണ വിഭാഗം ജീവനക്കാരിയായി ജോലി നോക്കി വരികയായിരുന്നു. രണ്ടു വർഷമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന നിർമ്മലയെ കഴിഞ്ഞ ദിവസം രാത്രി രോഗം മൂർച്ചിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഔദ്യോഗിക ജീവിതം പൂർത്തിയാക്കാൻ ഇനി വെറും മൂന്നു വർഷം ബാക്കി നിൽക്കവെയാണ് ഇവർ മരണത്തിന് കീഴടങ്ങിയത്. നഗരസഭ ചെയർപേഴ്സൺ ഉൾപ്പടെയുള്ള ജീവനക്കാർ പരേതയുടെ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ഭർത്താവ്: പ്രസന്നൻ, മകൻ: പ്രതീഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടു മണിക്ക്.

Related posts

Leave a Reply

Your email address will not be published. Required fields are marked *