Breaking News

വര്‍ക്കല രാധാകൃഷ്ണന്‍ അനുസ്മരണം

വര്‍ക്കല രാധാകൃഷ്ണന്‍ സ്മൃതി മണ്ഡപത്തില്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

വര്‍ക്കല: സി.പി.എം നേതാവും വര്‍ക്കലയിലെ എം.പിയും എം.എല്‍.എയും ആയിരുന്ന വര്‍ക്കല രാധാകൃഷ്ണന്റെ സ്മൃതി ദിനത്തില്‍ വര്‍ക്കല രാധാകൃഷ്ണന്‍ അനുസ്മരണം നടന്നു. അനുസ്മരണ സമ്മേളനം സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പൊതുപ്രവര്‍ത്തകനായിരുന്നു വര്‍ക്കല രാധാകൃഷ്ണന്‍ എന്ന് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കേരളപ്പിറവിക്ക് മുന്നേ ചിറയിന്‍കീഴ് താലൂക്കിലും തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലാകെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തുന്നതില്‍ വര്‍ക്കല രാധാകൃഷ്ണന്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നുവെന്നും പാര്‍ലമെന്ററിയന്‍, അഭിഭാഷകന്‍ എന്നീ നിലകളിലെല്ലാം സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ വലിയ ശ്രദ്ധ ചെലുത്തിയിരുന്നുവെന്നും ആനത്തലവട്ടം കൂട്ടിച്ചേര്‍ത്തു.
വര്‍ക്കല മുണ്ടയിലുള്ള വര്‍ക്കല രാധാകൃഷ്ണന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷമായിരുന്നു അനുസ്മരണ സമ്മേളനം. സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി.മുരളി, വി.ജോയി എം.എല്‍.എ, സി.പി.ഐ(എം) നേതാക്കളായ എസ്.ഷാജഹാന്‍, എസ്.രാജീവ്, എസ്.സുന്ദരേശന്‍, ബി.എസ്.ജോസ്, കെ.ആര്‍.ബിജു, വി.സുധീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *